FLASH NEWS

ബിരുദമുണ്ടോ ? : പത്തനംതിട്ട കുടുംബശ്രീയിൽ ജോലിയുണ്ട്

May 09,2024 06:19 PM IST

കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി, പത്തനംതിട്ട ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത് / നഗരസഭ കുടുംബശ്രീ സി.ഡി.എസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു.

 

പത്തനംതിട്ട ജില്ലയില്‍ സ്ഥരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കും, കുടുംബാഗങ്ങള്‍ക്കും, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. ഓണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

 

25 വയസ് മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി.

 

ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതോടൊപ്പം,കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം.

 

ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന.

 

 

കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം :

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,

കുടുംബശ്രീ ജില്ലാമിഷന്‍,

കളക്ടറേറ്റ്,

മൂന്നാം നില,

പത്തനംതിട്ട

ഫോണ്‍: 0468 2221807

 

അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി : മേയ് 13, 2024

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.